ഉസ്മാനി ഖിലാഫത്ത്

അബ്ബാസി ഖിലാഫത്തിന്റെ തകർച്ച മുസ്‌ലിം ലോകത്ത് വലിയ നിരാശ പരത്തി.

മുസ്‌ലിം സമൂഹത്തിന്റെ ഉത്ഥാന (പുരോഗതി) കാലം കഴിഞ്ഞെന്ന് ചരിത്രകാന്മാർ വിധിച്ചു

എന്നാൽ മുസ്ലിംകൾക്കിടയിൽ നിരാശ അകറ്റിയും ശത്രുക്കൾക്ക് നിരാശ വിതച്ചും പുതിയ ഖിലാഫത്ത് ഉയർന്നു വന്നു. അതാണ് ഉസ്മാനി ഖിലാഫത്ത്.

ഖുലഫാഉർ റാഷിദുകൾക്ക് ശേഷം ഇത്രയും ശർഇന് (ഇസ്ലാമിക നിയമത്തിന്) വിധേയവും ജനക്ഷേമത്തിലധി ഷ്ഠിതവുമായ ഒരു ഭരണകൂടമുണ്ടായിട്ടില്ല.

ഉസ്മാനികളുടെ കാലത്ത് ശാന്തിയും സമാധാനവും കളിയാടി. അഹ്‌ലുസ്സുന്നയുടെ പതാക ഉയരത്തിൽ പാറിപ്പറന്നു.




ഹിജ്റ 699 (ക്രിസ്താബ്ദം: 1299) മുതൽ ഹിജ്റ 1342 (ക്രിസ്താബ്ദം: 1924) വരെ ആറ് നൂറ്റാണ്ടിലേറെ നീണ്ടു നിന്ന ഉസ്മാനി ഖിലാഫത്തിൽ 37 ഖലീഫമാർ ഭരണം നടത്തി.

അവസാനത്തെ ഉസ്മാനി ഖലീഫ അബ്ദുൽ മജീദ് രണ്ടാമനാണ്.

ഇവരുടെ കാലത്ത് ഇസ്ലാമിക ലോകം വലിയ വികാസം നേടി.

ഉസ്മാൻ ബിൻ ഉർത്വുഗ്‌റുൽ ഇബ്നു സുലൈമാൻ ഷാഹ് (عُثْمَانْ بْنُ أُرْطُغْرُلْ اِبْنُ سُلَيْمَانْ شَاه) ആണ് ഉസ്മാനി ഭരണകൂടം സ്ഥാപിച്ചത്.

കുരിശ് യുദ്ധകാലത്ത് സൽജൂഖികളെ സഹായിച്ചതിന് പ്രത്യുപകാരമായി ലഭിച്ച പ്രദേശത്ത് അദ്ദേഹം ഭരണം നടത്തി.

പിതാവ് ഉർത്വുഗ്‌റുൽ (أُرْطُغْرُلْ) രക്തസാക്ഷിയായതിന് തുടർന്ന് അധികാരത്തിലേറിയ മകൻ ഉസ്മാനുൽ ഗാസി (عُثْمَانُ الغَازِي) ഹിജ്റ 699 ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര ഭരണാധികാരിയായി.

രാഷ്ട്രം വികസിപ്പിച്ച് മുന്നേറിയ ഉസ്മാനികൾ സുൽത്താൻ സലീം ഒന്നാമന്റെ കാലത്ത് ഈജിപ്ത് കീഴടക്കി. ബാഗ്ദാദിന്റെ തകർച്ചയ്ക്ക് ശേഷം മംലൂക്കുകളുടെ നാമമാത്ര ഖലീഫയായി പ്രവർത്തിച്ചിരുന്ന അബ്ബാസി ഖലീഫ മുത്തവക്കിൽ മൂന്നാമൻ സ്ഥാനമൊഴിയുകയും സുൽത്താൻ സലീം ഖലീഫയായി അധികാരത്തിലേറുക യും ചെയ്തു


ഖിലാഫത് ഏറ്റടുത്ത ഉസ്മാനികൾ ഏഷ്യാ മൈനറും ബാൾക്കൻ ഉൾക്കടലും കീഴടക്കി. ശേഷം യൂറോപ്പിൽ പ്രവേശിച്ചു.

ഏഷ്യാ മൈനർ: ഇന്നത്തെ തുർക്കിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഏഷ്യൻ ഭൂപ്രദേശമാണ് ഏഷ്യാ മൈനർ (Asia Minor) - അനറ്റോളിയ (Anatolia): എന്നും ഇത് അറിയപ്പെടുന്നു.




പോപ്പ് കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തു. ഹിജ്റ 779-ൽ നടന്ന യുദ്ധത്തിൽ ഉസ്മാനികൾ വിജയിച്ചു.

പിന്നീട് സുൽത്താൻ മുറാദ് രണ്ടാമനുമാനും അതിശക്തമായ ക്രിസ്ത്യൻ സൈന്യവുമായി നടന്ന യുദ്ധത്തെ തുടർന്നുണ്ടായ കരാർ പ്രകാരം സെർബിയ ഉസ്മാനികൾ ക്രിസ്ത്യാനികൾക്ക് വിട്ടുകൊടുത്തു.

ക്രിസ്ത്യാനികൾ കരാർ ലംഘിച്ചതിനെ തുടർന്ന് ബോസ്നിയയും സെർബിയയും ഉസ്മാനികൾ കീഴടക്കി.

ഹിജ്റ 857-ൽ ബൈസാൻ്റിയൻ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിളും മൂഴിസ് ദ്വീപും അർമേനിയയും ബൽഗ്രേഡും ഉസ്മാനികൾ കീഴടക്കി.

ഇസ്താംബൂൾ ആസ്ഥാനമാക്കി ലോകശക്തിയായി വളർന്ന ഉസ്മാനിയ്യ ഖിലാഫത്തിനോട് ഇറാഖും അൾജീരിയയും ടുണീഷ്യയും യമനും ചേർക്കപ്പെട്ടു.

പ്രഗത്ഭരായ ഉസ്മാനി ഖലീഫമാർ


 عُثْمَانُ الْأَوَّل

 سَلِيمُ الْأَوَّل

 مُحَمَّدُ الْفَاتِح

 سُلَيْمَانُ الْقَانُونِي

 عَبْدُ الْمَجِيدِ الْأَوَّل

 عَبْدُ الْمَجِيدِ الثَّانِي


ഉസ്മാനി ഖിലാഫത്ത് മുസ്‌ലിം ലോകത്തിനും മാനവരാ ശിക്കും അർപ്പച്ച വലിയ സംഭാവനകളിൽ പ്രധാനപ്പെട്ടവ.

1. കുരിശുയുദ്ധങ്ങളിലും മംഗോളിയൻ ആക്രമണങ്ങളിലും തകർന്നടിഞ്ഞ മുസ്‌ലിം ലോകത്തെ പുനഃസൃഷ്ടിച്ചു.

2. നിരാശ ബാധിച്ച മുസ്‌ലിം സമുദായത്തിന് ആവേശം നൽകുകയും സമൂഹത്തിന് ഇസ്സത്ത് (അന്തസ്സ്) ഉണ്ടാക്കുകയും ചെയ്തു.

3. ആഫ്രിക്കയിലും യൂറോപ്പിലും വൻ വിജയങ്ങൾ നേടി.

4. ആസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കി ബൈസാൻ്റിയൻ ഭരണകൂടത്തെ അവസാനിപ്പിച്ചു.

5. ഇസ്ലാമിക ആർക്കിടെക്ചർ വികസിപ്പിക്കുകയും അതിന് നിദർശനങ്ങളായി (മാതൃക) ധാരാളം മസ്ജിദുകളും മദ്രസകളും ഹോസ്പിറ്റലുകളും നിർമ്മിക്കുകയും ചെയ്തു.

6. തുർക്കികൾ അറബികളായിരുന്നില്ലെങ്കിലും അറബി ഭാഷക്കും, സാഹിത്യത്തിനും, ഇസ്ലാമിക വിജ്ഞാനങ്ങൾക്കും, അറബി ലിപിയുമായി ബന്ധപ്പെട്ട കലകൾക്കും വികാസമുണ്ടായി.

7. ഗോളശാസ്ത്രവും എഞ്ചിനീയറിംഗും വികസിച്ചു. ഇസ്താംബൂളിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതും തഖിയ്യുദ്ധീൻ ശാമിയുടെ സംഭാവനകളും പ്രത്യേകം സ്മരണീയമാണ്.

8. ടെക്നോളജിയുടെ വികസനവും പുതിയ ആയുധങ്ങളുടെ നിർമ്മാണവും.

9. പാശ്ചാത്യ പൗരസ്ത്യ ദേശങ്ങൾ തമ്മിൽ ശാസ്ത്രവും സംസ്കാരവും വിനിമയം ചെയ്യുന്നതിൽ പാലമായി വർത്തിച്ചു.

10. നിരവധി നാട്ടുരാജ്യങ്ങളായി പരസ്പരം പോരടിച്ചിരുന്ന ഇസ്ലാമിക ലോകത്തെ ഐക്യപ്പെടുത്തി.

11. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ എന്നിവ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്തു.

12. ശരീഅത്തനുസരിച്ച് ഭരണം നടത്തുകയും ഇസ്ലാമിക പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്തതോടൊപ്പം മതസൗഹാർദ്ദത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു.



اَلدُّعَاء

اللَّهُمَّ اجْعَلْ أَلْسِنَتَنَا عَامِرَةً بِذِكْرِكَ، وَقُلُوبَنَا بِخَشْيَتِكَ، وَأَسْرَارَنَا بِطَاعَتِكَ، إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ.

അല്ലാഹുവേ, നിന്റെ സ്മരണ കൊണ്ട് ഞങ്ങളുടെ നാവുകളെയും, നിന്നെക്കുറിച്ചുള്ള ഭയം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെയും, ആരാധനകൾ കൊണ്ട് ഞങ്ങളുടെ സ്വകാര്യ സമയങ്ങളെയും നീ സജീവമാക്കേണമേ, തീർച്ചയായും നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.


തഖിയ്യുദ്ധീൻ ശാമി: ഉസ്മാനി (ഓട്ടോമൻ) ഖിലാഫത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന (1526-1585) അതിപ്രഗത്ഭനായ ഒരു ബഹുവിഷയ പണ്ഡിതനും (Polymath) പ്രമുഖ മുസ്ലിം ശാസ്ത്രജ്ഞനുമായിരുന്നു ഡമാസ്കസിൽ ജനിച്ച തഖിയ്യുദ്ധീൻ മുഹമ്മദ് ബിൻ മഅ്റൂഫി അശ്ശാമി. ബഹുമുഖ പ്രതിഭയായ അദ്ദേഹം ഗോളശാസ്ത്രം, എഞ്ചിനീയറിംഗ്, ഗണിതം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, കാർഷിക വിദ്യ തുടങ്ങി ഒട്ടനവധി മേഖലകളിൽ വലിയ പ്രാവീണ്യം നേടിയിരുന്നു. ഉസ്മാനി ഭരണകൂടത്തിന്റെ പിന്തുണയോടെ ഇസ്താംബൂളിൽ അദ്ദേഹം സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ചരിത്രത്തിൽ ഏറെ പ്രസിദ്ധമാണ്. ഇതിനുപുറമെ, ഘടികാരങ്ങൾ നിർമ്മിക്കുന്നതിലും കൃത്യമായി സമയം കണക്കാക്കുന്നതിലും അദ്ദേഹം വലിയ പ്രശസ്തിയാർജ്ജിച്ചിരുന്നു. ശാസ്ത്രലോകത്തിന് നൽകിയ ഈ വലിയ സാങ്കേതിക സംഭാവനകൾക്ക് പുറമെ, വിവിധ വിഷയങ്ങളിലായി തൊണ്ണൂറിലധികം ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post