പ്രാദേശിക ഭരണകൂടങ്ങൾ
അബ്ബാസിയ്യുകളുടെ സുവർണ്ണമായ ഒരു നൂറ്റാണ്ട് കഴിഞ്ഞതോടെ ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ ചെറിയ ഭരണകൂടങ്ങൾ ഉയർന്നുവന്നു.പ്രാദേശികമായിരുന്നെങ്കിലും ചിലതിന് വലിയ വിസ്തൃതി ഉണ്ടായിരുന്നു
ഉദാഹരണമായി ഇന്ത്യയിൽ മുഗൾ ഭരണകൂടം. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടുന്ന പ്രദേശത്തിന്റെ അധിക പങ്കും ഒറ്റ ഭരണകൂടത്തിന്റെ കീഴിൽ ഉൾപ്പെടുത്തിയിരുന്നു.
ഇത്തരം ചെറിയ ഭരണകൂടങ്ങളിൽ മിക്കതും കേന്ദ്ര ഖിലാഫത്തിനെ അംഗീകരിച്ചിരുന്നു.
അവയിൽ ഭൂരിഭാഗവും സുന്നി ആദർശത്തിലുള്ളവയായിരുന്നു. ഫാത്വിമിയ്യ (فَاطِمِيَّة), ഇദ്രീസിയ്യ (إِدْرِيسِيَّة) തുടങ്ങിയ ചില ശിയാ ഭരണകൂടങ്ങളും കൂട്ടത്തിലുണ്ട്.
ഈ ഭരണകൂടങ്ങളെല്ലാം ഇസ്ലാമിനും മുസ്ലിങ്ങൾക്കും മാനവരാശിക്കും വലിയ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്.
II
പ്രധാനപ്പെട്ട ചില ചെറിയ ഭരണകൂടങ്ങൾ
1. ഇദ് രീസിയ്യ (إِدْرِيسِيَّة) :
ഹിജ്റ 172 മുതൽ 312 വരെ മൊറോക്കോയിൽ
ഫാസ് (فَاسْ) തലസ്ഥാനമായി അവർ ഭരണം നടത്തി
2. അഗാലിബ (أَغَالِبَة) :
ഖൈറുവാൻ തലസ്ഥാനമാക്കി ഹിജ്റ 184 മുതൽ 296 വരെ ഭരണം നടത്തിയ
അഗാലിബ, ഇദ്രീസിയ്യയെ നേരിടാൻ ഹാറൂൻ റഷീദ് സൃഷ്ടിച്ച ഭരണകൂടമാണ്
ഖൈറുവാൻ (Kairouan - القيروان) സ്ഥിതി ചെയ്യുന്നത് വടക്കേ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലാണ് (Tunisia). യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഖൈറുവാൻ ഉൾപ്പെട്ടിട്ടുണ്ട്.
3. തൂലൂനിയ്യ (طُولُونِيَّة):
മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്ന അഹ്മദ് ബിൻ തൂലൂൻ ഈജിപ്തിൽ സ്ഥാപിച്ച ഈ ഭരണകൂടം 258 മുതൽ 292 വരെ നിലനിന്നു.
4. സാമാനിയ്യ (سَامَانِيَّة):
ഖുറാസാൻ കേന്ദ്രമായി പേർഷ്യക്കാരനായ സാമാന്റെ പൗത്രൻ നസ്ർ സ്ഥാപിച്ച ഈ ഭരണകൂടം ഹിജ്റ 261 മുതൽ 389 വരെ ഭരണം നടത്തി.
5. ഫാത്വിമിയ്യ (فَاطِمِيَّة):
നബി കുടുംബാംഗമായ ഉബൈദുല്ലാഹിൽ മഹ്ദി ടുണീഷ്യയിൽ സ്ഥാപിച്ച ഈ ഭരണകൂടം 297 മുതൽ 567 വരെ ഭരിച്ചു.
6. ഗസ്നവിയ്യ (غَزْنَوِيَّة):
അലബ് തകീൻ ഗസ്നവി അഫ്ഗാനിലെ ഗസ്ന ആസ്ഥാനമായി സ്ഥാപിച്ച ഈ ഭരണകൂടം ഇറാന്റെ കിഴക്കു ഭാഗവും അഫ്ഗാനും വടക്കേ ഇന്ത്യയും ഉൾപ്പെടുന്ന പ്രദേശത്ത് ഹിജ്റ 351 മുതൽ 582 വരെ ഭരണം നടത്തി.
7. ഗൂരിയ്യ (غُورِيَّة):
ഗസ്നവികളെ തോൽപ്പിച്ച് അധികാരത്തിലേറിയ ഗൂരികൾ 543 മുതൽ 602 വരെ നിലനിന്നു.
582 മുതൽ 602 വരെ അവർ ഇന്ത്യ ഭരിച്ചു.
8. ഖവാറസ്മിയ്യ (خَوَارَزْمِيَّة):
ഖുറാസാനിൽ ജുർജാനിയ്യ ആസ്ഥാനമായി ഭരിച്ച ഈ ഭരണകൂടം ഹിജ്റ 490 മുതൽ 628 വരെ നിലനിന്നു.
9. അയ്യൂബിയ്യ (أَيُّوبِيَّة):
ഫാത്വിമികളെ തോൽപ്പിച്ച് സ്വലാഹുദ്ദീൻ അയ്യൂബി
ഈജിപ്തിൽ 567 ൽ സ്ഥാപിച്ച ഈ ഭരണകൂടം ഹിജ്റ 648 ൽ അവസാനിച്ചു.
കുരിശു യുദ്ധത്തിൽ ക്രിസ്ത്യൻ സൈന്യത്തെ തോൽപ്പിക്കുകയും ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുകയും ചെയ്തത് സ്വലാഹുദ്ദീൻ അയ്യൂബിയാണ്.
10. മംലൂക്കുകൾ (مَمْلُوكُكضْ):
അയ്യൂബികൾക്ക് ശേഷം കൈറോ ആസ്ഥാനമായി ഹിജ്റ 648 ൽ സ്ഥാപിതമായ മംലൂക് ഭരണം ഹിജ്റ 923 വരെ നിലനിന്നു.
ഇവർ തുർക്കി അടിമകളായിരുന്നു.
ഇന്ത്യയിൽ ഗൂരിക്കൾക്ക് ശേഷം ഭരണം നടത്തിയത് മംലൂക്ക് ഭരണകൂടമാണ്.
നേട്ടങ്ങൾ
ഈ ഭരണകൂടങ്ങൾ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നായ അൽ-അസ്ഹർ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഫാത്വിമികളാണ്.
മൊറോക്കോയിൽ ഇസ്ലാമിക സംസ്കാരം ഉറപ്പിച്ചത് ഇദ് രീസികളാണ്.
ഈജിപ്തിനെ ശീഇസത്തിൽ (ശിയാ ആശയങ്ങളിൽ) നിന്ന് മോചിപ്പിക്കുകയും ഷാഫിഈ മദ്റസകൾ സ്ഥാപിക്കുകയും ഷാഫിഈ ഖാളിമാരെ നിയമിക്കുകയും ചെയ്തത് അയ്യൂബികളാണ്.
ഈ ഭരണകൂടങ്ങളുടെ തണലിൽ ധാരാളം സ്മാരകങ്ങളും ഉയർന്നുവന്നു. ഇന്ത്യയിൽ ഖുതുബ് മിനാർ, താജ് മഹൽ, ദില്ലി ജുമുഅ മസ്ജിദ് എന്നിവ ഉദാഹരണങ്ങളാണ്.
ലോക പ്രശസ്തരായ നിരവധി പണ്ഡിതന്മാർ ഇവരുടെ തണലിൽ വളർന്നു. ഫിലോസഫർ ഇബ്നു സീന, വൈദ്യ ശാസ്ത്രജ്ഞൻ അബൂബക്കർ റാസി എന്നിവർ സാമാനികളുടെ കാലത്തും, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഹസനുബ്നുൽ ഹൈഥം ഫാത്വിമികളുടെ കാലത്തും, പ്രസിദ്ധ മുഫസ്സിർ ഫഖ്റുദ്ദീൻ അർറാസി ഖവാറസ്മികളുടെ കാലത്തും, ഇമാം നവവി, ഇബ്നു ഹജറുൽ അസ്ഖലാനി, ഇബ്നു ഖൽദൂൻ, ഇബ്നു കസീർ, ഇമാം ബൂസ്വീരി എന്നിവർ മംലൂക്കുകളുടെ കാലത്തുമാണ് ജീവിച്ചത്.
അല്ലാഹുവേ, ഭൗതിക ലോകത്തെ വിപത്തുകളെ ഞങ്ങൾക്ക് ലഘൂകരിച്ചു തരുന്ന ദൃഢവിശ്വാസം (യഖീൻ) ഞങ്ങൾക്ക് നീ നൽകേണമേ. ഞങ്ങളോട് അക്രമം ചെയ്തവരോട് ഞങ്ങൾക്ക് വേണ്ടി നീ പകരം ചോദിക്കുകയും, ഞങ്ങളോട് ശത്രുത കാണിക്കുന്നവർക്കെതിരെ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
ഫാസ് (فَاسْ) തലസ്ഥാനമായി അവർ ഭരണം നടത്തി
2. അഗാലിബ (أَغَالِبَة) :
ഖൈറുവാൻ തലസ്ഥാനമാക്കി ഹിജ്റ 184 മുതൽ 296 വരെ ഭരണം നടത്തിയ
അഗാലിബ, ഇദ്രീസിയ്യയെ നേരിടാൻ ഹാറൂൻ റഷീദ് സൃഷ്ടിച്ച ഭരണകൂടമാണ്
ഖൈറുവാൻ (Kairouan - القيروان) സ്ഥിതി ചെയ്യുന്നത് വടക്കേ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലാണ് (Tunisia). യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഖൈറുവാൻ ഉൾപ്പെട്ടിട്ടുണ്ട്.
3. തൂലൂനിയ്യ (طُولُونِيَّة):
മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്ന അഹ്മദ് ബിൻ തൂലൂൻ ഈജിപ്തിൽ സ്ഥാപിച്ച ഈ ഭരണകൂടം 258 മുതൽ 292 വരെ നിലനിന്നു.
4. സാമാനിയ്യ (سَامَانِيَّة):
ഖുറാസാൻ കേന്ദ്രമായി പേർഷ്യക്കാരനായ സാമാന്റെ പൗത്രൻ നസ്ർ സ്ഥാപിച്ച ഈ ഭരണകൂടം ഹിജ്റ 261 മുതൽ 389 വരെ ഭരണം നടത്തി.
5. ഫാത്വിമിയ്യ (فَاطِمِيَّة):
നബി കുടുംബാംഗമായ ഉബൈദുല്ലാഹിൽ മഹ്ദി ടുണീഷ്യയിൽ സ്ഥാപിച്ച ഈ ഭരണകൂടം 297 മുതൽ 567 വരെ ഭരിച്ചു.
6. ഗസ്നവിയ്യ (غَزْنَوِيَّة):
അലബ് തകീൻ ഗസ്നവി അഫ്ഗാനിലെ ഗസ്ന ആസ്ഥാനമായി സ്ഥാപിച്ച ഈ ഭരണകൂടം ഇറാന്റെ കിഴക്കു ഭാഗവും അഫ്ഗാനും വടക്കേ ഇന്ത്യയും ഉൾപ്പെടുന്ന പ്രദേശത്ത് ഹിജ്റ 351 മുതൽ 582 വരെ ഭരണം നടത്തി.
7. ഗൂരിയ്യ (غُورِيَّة):
ഗസ്നവികളെ തോൽപ്പിച്ച് അധികാരത്തിലേറിയ ഗൂരികൾ 543 മുതൽ 602 വരെ നിലനിന്നു.
582 മുതൽ 602 വരെ അവർ ഇന്ത്യ ഭരിച്ചു.
8. ഖവാറസ്മിയ്യ (خَوَارَزْمِيَّة):
ഖുറാസാനിൽ ജുർജാനിയ്യ ആസ്ഥാനമായി ഭരിച്ച ഈ ഭരണകൂടം ഹിജ്റ 490 മുതൽ 628 വരെ നിലനിന്നു.
9. അയ്യൂബിയ്യ (أَيُّوبِيَّة):
ഫാത്വിമികളെ തോൽപ്പിച്ച് സ്വലാഹുദ്ദീൻ അയ്യൂബി
ഈജിപ്തിൽ 567 ൽ സ്ഥാപിച്ച ഈ ഭരണകൂടം ഹിജ്റ 648 ൽ അവസാനിച്ചു.
കുരിശു യുദ്ധത്തിൽ ക്രിസ്ത്യൻ സൈന്യത്തെ തോൽപ്പിക്കുകയും ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുകയും ചെയ്തത് സ്വലാഹുദ്ദീൻ അയ്യൂബിയാണ്.
10. മംലൂക്കുകൾ (مَمْلُوكُكضْ):
അയ്യൂബികൾക്ക് ശേഷം കൈറോ ആസ്ഥാനമായി ഹിജ്റ 648 ൽ സ്ഥാപിതമായ മംലൂക് ഭരണം ഹിജ്റ 923 വരെ നിലനിന്നു.
ഇവർ തുർക്കി അടിമകളായിരുന്നു.
ഇന്ത്യയിൽ ഗൂരിക്കൾക്ക് ശേഷം ഭരണം നടത്തിയത് മംലൂക്ക് ഭരണകൂടമാണ്.
III
നേട്ടങ്ങൾ
ഈ ഭരണകൂടങ്ങൾ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നായ അൽ-അസ്ഹർ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഫാത്വിമികളാണ്.
മൊറോക്കോയിൽ ഇസ്ലാമിക സംസ്കാരം ഉറപ്പിച്ചത് ഇദ് രീസികളാണ്.
ഈജിപ്തിനെ ശീഇസത്തിൽ (ശിയാ ആശയങ്ങളിൽ) നിന്ന് മോചിപ്പിക്കുകയും ഷാഫിഈ മദ്റസകൾ സ്ഥാപിക്കുകയും ഷാഫിഈ ഖാളിമാരെ നിയമിക്കുകയും ചെയ്തത് അയ്യൂബികളാണ്.
ഈ ഭരണകൂടങ്ങളുടെ തണലിൽ ധാരാളം സ്മാരകങ്ങളും ഉയർന്നുവന്നു. ഇന്ത്യയിൽ ഖുതുബ് മിനാർ, താജ് മഹൽ, ദില്ലി ജുമുഅ മസ്ജിദ് എന്നിവ ഉദാഹരണങ്ങളാണ്.
ലോക പ്രശസ്തരായ നിരവധി പണ്ഡിതന്മാർ ഇവരുടെ തണലിൽ വളർന്നു. ഫിലോസഫർ ഇബ്നു സീന, വൈദ്യ ശാസ്ത്രജ്ഞൻ അബൂബക്കർ റാസി എന്നിവർ സാമാനികളുടെ കാലത്തും, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഹസനുബ്നുൽ ഹൈഥം ഫാത്വിമികളുടെ കാലത്തും, പ്രസിദ്ധ മുഫസ്സിർ ഫഖ്റുദ്ദീൻ അർറാസി ഖവാറസ്മികളുടെ കാലത്തും, ഇമാം നവവി, ഇബ്നു ഹജറുൽ അസ്ഖലാനി, ഇബ്നു ഖൽദൂൻ, ഇബ്നു കസീർ, ഇമാം ബൂസ്വീരി എന്നിവർ മംലൂക്കുകളുടെ കാലത്തുമാണ് ജീവിച്ചത്.
الدُّعَاء
اللَّهُمَّ اقْسِمْ لَنَا مِنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا وَانْصُرْنَا عَلَى مَنْ عَادَانَا

Post a Comment