ജീവിതം സുഗമമാക്കുകയും ഇഹപര വിജയം സാധ്യമാക്കു കയുമാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ ലക്ഷ്യം
മനുഷ്യ ജീവിതത്തിൻറെ അടിസ്ഥാനം അഞ്ചു കാര്യങ്ങളാണ്
1. മതം
2. ശരീരം
3. ബുദ്ധി
4. അഭിമാനം
5. സമ്പത്ത്
എന്നിവയാണവ. ഇവയുടെയെല്ലാം സംരക്ഷണമാണ് എല്ലാ വിധിവിലക്കുകളുടെയും അടിസ്ഥാനം
സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്
സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്ന രീതിയിലാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി രൂപപ്പെടുത്തിയത്
2. കൃഷി കച്ചവടം തൊഴിൽ തുടങ്ങിയവയിലൂടെ പണം സമ്പാദിക്കാൻ അല്ലാഹുതആല അടിമകൾക്ക് അനുമതി നൽകിയിട്ടുണ്ട്
എന്നാൽ ഈ സമ്പാദനമാർഗങ്ങളെല്ലാം അവൻ അനുവദിച്ച മാർഗ്ഗത്തിലൂടെ ആകണം അല്ലാഹു പറയുന്നു
സമ്പത്ത് അന്യായമായി നിങ്ങൾ ഭക്ഷിക്കരുത്
വിശ്വാസത്തിനോ സ്വഭാവ മൂല്യങ്ങൾക്കോ അഭിമാനത്തിനോ ക്ഷതമേൽക്കുന്ന ധനസമ്പാദനം പാടില്ല
അപ്പോൾ വ്യഭിചാരം, നൃത്തം, സിനിമ, മ്യൂസിക്, ലഹരി വ്യാപാരം, പലിശ, ചൂതാട്ടം, മോഷണം, ജോത്സ്യം, കൈക്കൂലി തുടങ്ങിയവയിലൂടെയുള്ള ധനസമ്പാദനം നിഷിദ്ധമാണ്
നബി (സ) പറഞ്ഞു
അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കുകയാണെങ്കിൽ അതിന്റെ വിലയും നിഷിദ്ധമാക്കും
3. പണത്തിന്റെ ഒഴുക്ക് സാധ്യമാക്കുക
ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ കൈവശം പണം കെട്ടിക്കിടന്നാൽ അത് സമൂഹത്തെ ദോഷകരമായി ബാധിക്കും.
ഇതിനാൽ അല്ലാഹു നിർബന്ധവും ഐച്ഛികവുമായ ദാനധർമ്മങ്ങൾ നിശ്ചയിച്ചു.
അനന്താരാവകാശം, നേർച്ച, പ്രായാശ്ചിത്തം, കുടുംബത്തിനും ഇണകൾക്കും ചെലവ് നൽകൽ, വഖ്ഫ്, വസിയ്യത്, അനുവദനീയ കാര്യങ്ങൾക്കുള്ള സംഭാവന തുടങ്ങിയവ നിയമമാക്കി
4. ചെലവഴിക്കുന്നവർ തനിക്കുവേണ്ടി തന്നെയാണ് ചെലവഴിക്കുന്നത്
അതിൻറെ ഗുണം ഈ ലോകത്തും പരലോകത്തും ലഭിക്കും അല്ലാഹു പറയുഞ്ഞു
നിങ്ങൾ നന്മയിൽ ചെലവഴിക്കുന്നത് നിങ്ങൾക്കുവേണ്ടി തന്നെയാണ്
5. തനിക്ക് ആവശ്യമുള്ളത് സമ്പാദിക്കൽ എല്ലാവർക്കും അനിവാര്യമാണ്.
കഴിവുള്ളവരെല്ലാം കഴിവിനനുസരിച്ച് ജോലിയിൽ ഏർപ്പെടണം
നബി തങ്ങൾ പറഞ്ഞു
അധ്വാനിച്ച് ലഭിക്കുന്ന ഭക്ഷണത്തേക്കാൾ നല്ല ഒരു ഭക്ഷണം ആരും കഴിക്കുന്നില്ല. ദാവൂദ് (അ) അധ്വാനിച്ച് ഉപജീവനം കണ്ടെത്തിയിരുന്നു
6. ചെലവഴിക്കുന്നതിൽ പിശുക്കോദൂർത്തോ കാണിക്കാതെ മിതത്വം പാലിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്.
അല്ലാഹു പറയുന്നു
യഥാർത്ഥ വിശ്വാസികൾ പിശുക്കാതെയും അമിതമാവാതെയും ചെലവഴിക്കുന്നവരാണ് അവർ മധ്യനില പാലിക്കും
7. ഭൂമിയിലുള്ളതെല്ലാം അല്ലാഹു സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്
എന്നാൽ കരയിലും കടലിലും അന്തരീക്ഷത്തിലും ലക്ഷോപലക്ഷം ജീവജാലങ്ങളുണ്ട്
അവക്ക് അവകാശങ്ങളും ഉണ്ട്
അവയെ പരിഗണിച്ചു മാത്രമേ ക്രയ വിക്രയം ചെയ്യാവൂ
അള്ളാഹു പറയുന്നു
ഭൂമിയിൽ സഞ്ചരിക്കുകയോ ചിറകുകൊണ്ട് പറക്കുകയോ ചെയ്യുന്ന എല്ലാ ജീവികളും നിങ്ങളെ പോലുള്ള സമൂഹങ്ങൾ ആകുന്നു
8. സമ്പത്തിന്റെ കാര്യത്തിൽ മനുഷ്യരെല്ലാം വ്യത്യസ്തരാണ്
ഓരോരുത്തരുടെയും വിഹിതം അല്ലാഹുതആലയാണ് തീരുമാനിക്കുന്നത്
അവൻ ഉദ്ദേശിക്കുന്നവർക്ക് വിശാലമായി നൽകും ചി ലർക്ക് പരിമിതമായും നൽകും
ഖുർആൻ പറയുന്നു
അല്ലാഹു തൻറെ അടിമകൾക്ക് വിശാലമായി നൽകിയിരുന്നെങ്കിൽ അവർ ഭൂമിയിൽ അതിക്രമം നടത്തും. എന്നാൽ താൻ ഉദ്ദേശിക്കുന്ന അളവനുസരിച്ച് മാത്രമേ അവൻ നൽകുകയുള്ളൂ. നിശ്ചയം തന്റെ അടിമകളെ കുറിച്ച് വ്യക്തമായി അറിയുന്നവനും കാണുന്നവനുമാണവൻ.
അതേസമയം അല്ലാഹു എല്ലാവർക്കും സമ്പാദനത്തിനും ഉൽപാദനത്തിനും അനുമതി നൽകിയിരിക്കുന്നു.
9. ഏറ്റവും നല്ല സമ്പാദ്യ മാർഗ്ഗങ്ങൾ കൃഷിയും തൊഴിലും ഹലാലായ കച്ചവടവും ആണ്.
ചതിയും ചൂഷണവും ഇല്ലാത്തതാണ് ഹലാലായ കച്ചവടം.
കച്ചവടം സ്വഹീഹാകാൻ കച്ചവട വസ്തു ഉടമസ്ഥതയിലുള്ളതും, ശുദ്ധിയുള്ളതും, ഉപകാരമുള്ളതും, ഏൽപ്പിച്ചു കൊടുക്കാൻ കഴിവുള്ളതും ആകണം
കാണാൻ കഴിയുന്നത് കാണലും, അല്ലാത്തതിന്റെ വിശേഷണവും അളവും അറിയലും നിർബന്ധമാണ്
ഈ അടിസ്ഥാനത്തിൽ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അവൻറെ അനുമതിയില്ലാതെ വിൽക്കുക, നായ പോലുള്ള നജസ്സായ വസ്തുക്കൾ വിൽക്കുക, പറന്നുപോകുന്ന പക്ഷിയെ വിൽക്കുക തുടങ്ങിയ കച്ചവടങ്ങൾ നിഷിദ്ധമാണ്
നബി (സ) പറഞ്ഞു
സത്യസന്ധരും അല്ലാഹു വിൻറെ വിധിവിലക്കുകൾ അനുസരിക്കുന്നവരും അല്ലാത്ത കച്ചവടക്കാരെല്ലാം അന്ത്യനാളിൽ ദുർമാർഗികളായാണ് ഒരുമിച്ചു കൂട്ടുക
എന്നാൽ നല്ല ബിസിനസുകാർക്ക് വലിയ പ്രതിഫലം ഉണ്ട്
നബി (സ) പറയുകയുണ്ടായി
വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരൻ പ്രവാചകർ സിദ്ദീഖുകൾ രക്തസാക്ഷികൾ എന്നിവരോടൊപ്പമാണ്
ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം
ഹറാമായ ഇടപാടുകളിൽ പെട്ടതാണ് പലിശ ഇടപാടുകൾ
പലിശ തിന്നുന്നവനെയും നൽകുന്നവനെയും എഴുതുന്നവനെയും അതിനു സാക്ഷി നിൽക്കുന്നവനെയും നബിtശപിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞു അവരെല്ലാം ഒരുപോലെയാണ്
അല്ലാഹുവേ, നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് എന്നെ അകറ്റി, നിൻ്റെ അനുവദനീയമായ കാര്യങ്ങൾ കൊണ്ട് എനിക്ക് മതിയാകേണമേ. നിൻ്റെ അനുഗ്രഹം കൊണ്ട്, നിന്നെയല്ലാത്ത മറ്റുള്ളവരിൽ നിന്ന് എന്നെ സ്വയംപര്യാപ്തനാകേണമേ
മനുഷ്യ ജീവിതത്തിൻറെ അടിസ്ഥാനം അഞ്ചു കാര്യങ്ങളാണ്
1. മതം
2. ശരീരം
3. ബുദ്ധി
4. അഭിമാനം
5. സമ്പത്ത്
എന്നിവയാണവ. ഇവയുടെയെല്ലാം സംരക്ഷണമാണ് എല്ലാ വിധിവിലക്കുകളുടെയും അടിസ്ഥാനം
സമ്പത്ത് മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്
സമ്പത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്ന രീതിയിലാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി രൂപപ്പെടുത്തിയത്
അതിൻറെ അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്
1. മനുഷ്യരെല്ലാം അല്ലാഹുതആലയുടെ അടിമകളാണ് സമ്പത്തിന്റെ എല്ലാം ഉടമസ്ഥൻ അല്ലാഹു ആണ് ഉടമയുടെ അനുമതിയില്ലാതെ സമ്പത്തിൽ കൈകാര്യം പാടില്ല2. കൃഷി കച്ചവടം തൊഴിൽ തുടങ്ങിയവയിലൂടെ പണം സമ്പാദിക്കാൻ അല്ലാഹുതആല അടിമകൾക്ക് അനുമതി നൽകിയിട്ടുണ്ട്
എന്നാൽ ഈ സമ്പാദനമാർഗങ്ങളെല്ലാം അവൻ അനുവദിച്ച മാർഗ്ഗത്തിലൂടെ ആകണം അല്ലാഹു പറയുന്നു
وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ
വിശ്വാസത്തിനോ സ്വഭാവ മൂല്യങ്ങൾക്കോ അഭിമാനത്തിനോ ക്ഷതമേൽക്കുന്ന ധനസമ്പാദനം പാടില്ല
അപ്പോൾ വ്യഭിചാരം, നൃത്തം, സിനിമ, മ്യൂസിക്, ലഹരി വ്യാപാരം, പലിശ, ചൂതാട്ടം, മോഷണം, ജോത്സ്യം, കൈക്കൂലി തുടങ്ങിയവയിലൂടെയുള്ള ധനസമ്പാദനം നിഷിദ്ധമാണ്
നബി (സ) പറഞ്ഞു
إنَّ اللَّهَ إذا حرَّمَ شيئًا حرَّمَ ثمنَهُ
3. പണത്തിന്റെ ഒഴുക്ക് സാധ്യമാക്കുക
ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ കൈവശം പണം കെട്ടിക്കിടന്നാൽ അത് സമൂഹത്തെ ദോഷകരമായി ബാധിക്കും.
ഇതിനാൽ അല്ലാഹു നിർബന്ധവും ഐച്ഛികവുമായ ദാനധർമ്മങ്ങൾ നിശ്ചയിച്ചു.
അനന്താരാവകാശം, നേർച്ച, പ്രായാശ്ചിത്തം, കുടുംബത്തിനും ഇണകൾക്കും ചെലവ് നൽകൽ, വഖ്ഫ്, വസിയ്യത്, അനുവദനീയ കാര്യങ്ങൾക്കുള്ള സംഭാവന തുടങ്ങിയവ നിയമമാക്കി
4. ചെലവഴിക്കുന്നവർ തനിക്കുവേണ്ടി തന്നെയാണ് ചെലവഴിക്കുന്നത്
അതിൻറെ ഗുണം ഈ ലോകത്തും പരലോകത്തും ലഭിക്കും അല്ലാഹു പറയുഞ്ഞു
وَمَا تُنفِقُوا مِنْ خَيْرٍ فَلأَنفُسِكُمْ
5. തനിക്ക് ആവശ്യമുള്ളത് സമ്പാദിക്കൽ എല്ലാവർക്കും അനിവാര്യമാണ്.
കഴിവുള്ളവരെല്ലാം കഴിവിനനുസരിച്ച് ജോലിയിൽ ഏർപ്പെടണം
നബി തങ്ങൾ പറഞ്ഞു
مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدَيْهِ أَنَّ نَبِيَّ اللَّهِ دَاوُد كَانَ يَأْكُلْ مِنْ عَمَلِ يَدَيْهِ
6. ചെലവഴിക്കുന്നതിൽ പിശുക്കോദൂർത്തോ കാണിക്കാതെ മിതത്വം പാലിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്.
അല്ലാഹു പറയുന്നു
وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَامًا
7. ഭൂമിയിലുള്ളതെല്ലാം അല്ലാഹു സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്
എന്നാൽ കരയിലും കടലിലും അന്തരീക്ഷത്തിലും ലക്ഷോപലക്ഷം ജീവജാലങ്ങളുണ്ട്
അവക്ക് അവകാശങ്ങളും ഉണ്ട്
അവയെ പരിഗണിച്ചു മാത്രമേ ക്രയ വിക്രയം ചെയ്യാവൂ
അള്ളാഹു പറയുന്നു
وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم
8. സമ്പത്തിന്റെ കാര്യത്തിൽ മനുഷ്യരെല്ലാം വ്യത്യസ്തരാണ്
ഓരോരുത്തരുടെയും വിഹിതം അല്ലാഹുതആലയാണ് തീരുമാനിക്കുന്നത്
അവൻ ഉദ്ദേശിക്കുന്നവർക്ക് വിശാലമായി നൽകും ചി ലർക്ക് പരിമിതമായും നൽകും
ഖുർആൻ പറയുന്നു
وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ
അതേസമയം അല്ലാഹു എല്ലാവർക്കും സമ്പാദനത്തിനും ഉൽപാദനത്തിനും അനുമതി നൽകിയിരിക്കുന്നു.
9. ഏറ്റവും നല്ല സമ്പാദ്യ മാർഗ്ഗങ്ങൾ കൃഷിയും തൊഴിലും ഹലാലായ കച്ചവടവും ആണ്.
ചതിയും ചൂഷണവും ഇല്ലാത്തതാണ് ഹലാലായ കച്ചവടം.
കച്ചവടം സ്വഹീഹാകാൻ കച്ചവട വസ്തു ഉടമസ്ഥതയിലുള്ളതും, ശുദ്ധിയുള്ളതും, ഉപകാരമുള്ളതും, ഏൽപ്പിച്ചു കൊടുക്കാൻ കഴിവുള്ളതും ആകണം
കാണാൻ കഴിയുന്നത് കാണലും, അല്ലാത്തതിന്റെ വിശേഷണവും അളവും അറിയലും നിർബന്ധമാണ്
ഈ അടിസ്ഥാനത്തിൽ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അവൻറെ അനുമതിയില്ലാതെ വിൽക്കുക, നായ പോലുള്ള നജസ്സായ വസ്തുക്കൾ വിൽക്കുക, പറന്നുപോകുന്ന പക്ഷിയെ വിൽക്കുക തുടങ്ങിയ കച്ചവടങ്ങൾ നിഷിദ്ധമാണ്
നബി (സ) പറഞ്ഞു
التُّجَارُ يُحْشَرُونَ يَوْمَ الْقِيَامَةِ فُجَارًا إِلَّا مَنِ اتَّقَى وَبَرَّ وَصَدَق
എന്നാൽ നല്ല ബിസിനസുകാർക്ക് വലിയ പ്രതിഫലം ഉണ്ട്
നബി (സ) പറയുകയുണ്ടായി
التَّاجرُ الصَّدُوقُ الأمينُ : مع النَّبِيِّينَ، والصِّدِّيقِينَ، والشُّهَدَاءِ، والصَّالِحِينَ
ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം
ഹറാമായ ഇടപാടുകളിൽ പെട്ടതാണ് പലിശ ഇടപാടുകൾ
لَعَنَ رَسُولُ اللَّهِ أَكِلَ الرِّبَا وَمُوكِلَهُ، وَكَاتِبَهُ، وَشَاهِدَيْهِ، وَقَالَ: هُمْ سَوَاءٌ
اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِي بِفَضْلِكَ عَمَّنْ سِوَاكَ

Post a Comment