അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാകുന്നു

ഏതാണ് ശരിയായ മതം?

മതവിശ്വാസികളും മതമില്ലാത്തവരും അവരവരുടെ ആശയങ്ങളാണ് ശരിയെന്ന് അവകാശപ്പെടുന്നു. നമ്മളാകട്ടെ ഇസ്‌ലാമാണ് സത്യമെന്ന് വിശ്വസിക്കുന്നു. എന്നാൽ, മതം ഏതായാലും മനുഷ്യൻ നന്മയുള്ളവനായാൽ മതിയെന്ന് വാദിക്കുന്നവരുമുണ്ട്. പരസ്പരവിരുദ്ധമായ ഈ വാദങ്ങളെല്ലാം ഒരേസമയം ശരിയാകാൻ സാധ്യതയില്ലല്ലോ. അങ്ങനെയെങ്കിൽ ഇതിൽ ഏതാണ് യഥാർത്ഥ ശരി?


ലോകത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്നും അവൻ ദൂതന്മാരെ പറഞ്ഞയച്ചതാണെന്നും ദൂതന്മാരെല്ലാം സത്യസന്ധരായിരുന്നുവെന്നും അവർ പരലോക ജീവിതത്തെക്കുറിച്ച് മനുഷ്യന് മുന്നറിയിപ്പ് നൽകിയതാണെന്നും ധാരാളം തെളിവുകളുടെ അടിസ്ഥാനത്തിൽ താഴെ ക്ലാസുകളിൽ നമ്മൾ പഠിച്ചിട്ടുണ്ട്.

അതിന്റെയൊക്കെ അർത്ഥം പരലോക മോക്ഷം സാധ്യമാകണമെങ്കിൽ യഥാർത്ഥ മതത്തിൽ വിശ്വസിച്ചേ തീരൂ എന്നാണ്.

പരലോക മോക്ഷം ലഭിക്കാൻ ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിച്ചാൽ പോരാ. അതിന് യഥാർത്ഥ മതത്തിൽ തന്നെ വിശ്വസിക്കണം.

എന്നാൽ ഭൗതിക ജീവിതം സുഖപ്രദമായി മുന്നോട്ട് പോകാൻ ഇവിടെ ആർക്കും ഏതു മതവും സ്വീകരിക്കാം. മതമില്ലാതെയും ജീവിക്കാം. ആരും ആരെയും നിർബന്ധിക്കാതിരുന്നാൽ മതി. ഓരോരുത്തർക്കും അവരുടെ താല്പര്യമനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാവരും വകവെച്ച് കൊടുത്താൽ കലഹങ്ങളില്ലാതെ ജീവിക്കാം

ഭീകരവാദവും മദ്യപാനവുമൊക്കെ ഇന്നത്തെ വലിയ പ്രശ്നങ്ങളാണ്.
ഭീകരവാദം: സമൂഹത്തിൽ ഭയം സൃഷ്ടിച്ചോ ക്രൂരതയോ അക്രമമോ ഉപയോഗിച്ചോ രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കൽ.

വംശീയത: മനുഷ്യർ അവരുടെ വർഗ്ഗം, ചർമ്മത്തിന്റെ നിറം, പാരമ്പര്യം എന്നിവക്കോ അവർ ജനിച്ച രാജ്യം എന്നിവയുടെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കൽ.

ഖുർആനിൽ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
അതെ, വേണമെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം. വിശ്വസിക്കാത്തവർക്ക് പരലോക ത്ത് നരകം തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന ആശയം സൂറതുൽ കഹ്ഫിൽ അല്ലാഹു വ്യക്തമാക്കിട്ടുണ്ട്.
മതത്തിൽ ബലാൽക്കാരമില്ല എന്ന ആശയമുള്ള സൂക്തം സൂറതുൽ ബഖറയിലും ഉണ്ട്.

لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ ٢٥٦ البقرة

മതത്തില്‍ യാതൊരു ബലാല്‍ക്കാരവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ദുര്‍മൂര്‍ത്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറിയാത്ത ബലമുള്ള ഒരു കയറിലാണ് പിടിച്ചിരിക്കുന്നത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ബഖറ: 256)

നമ്മെ നാട്ടിൽ നിന്ന് പുറത്താക്കുകയോ നമ്മോട് സംഘട്ടനത്തിൽ ഏർപ്പെടുകയോ ചെയ്യാത്ത അവിശ്വാസികളുമായി സഹകരിച്ച് ജീവിക്കുന്നതിനും അവരോട് നീതി പുലർത്തുന്നതിനും അവർക്ക് ഗുണം ചെയ്യുന്നതിനും സൂറത്തുൽ മുംതഹിനയിലും കാണാം.

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ٨ الممتحنة

മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (മുംതഹിന: 8)

വർഗ്ഗീയതയെ കുറിച്ച് നബി (സ) എന്താണ് പറഞ്ഞത്?

لَيْسَ مِنَّا مَنْ دَعَا إِلَى عَصَبِيَّةٍ وَلَيْسَ مِنَّا مَنْ قَاتَلَ عَصَبِيَّةً وَلَيْسَ مِنَّا مَنْ مَاتَ عَلَى عَصَبِيَّةٍ -أبو داود
വർഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും അതിന് വേണ്ടി പോരാടുന്നവനും അതിന് വേണ്ടി മരിക്കുന്നവനും നമ്മിൽ പെടുന്നവനല്ലെന്ന് നബി t പ്രഖ്യാപിച്ചിട്ടുണ്ട്.

ശരിയായ മതം സ്വീകരിച്ചാലേ പരലോക മോക്ഷം ലഭിക്കുകയുള്ളൂ
കുറെ മതങ്ങൾ ഉണ്ടാവുകയും അവരെല്ലാം ഞങ്ങളാണ് ശരിയെന്ന് പറയുകയും ചെയ്യുമ്പോൾ, ശരിയായ മതം ഏതാണെന്ന് നാം അന്വേഷിക്കണം.
വർഗ്ഗീയത: അനാവശ്യമായി തന്റേതല്ലാത്ത വിഭാഗങ്ങളോട് വിദ്വേഷവും
ശത്രുതയും വെച്ചുപുലർത്തൽ.

അനാദിയും അനശ്വരനും അമൂർത്തനുമായ ലോക സ്രഷ്ടാവ് നമുക്കാർക്കും നേരിട്ട് സന്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ല.
ഇനി വല്ല ദൂതൻ വഴിയും സന്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്.
മുഴുവൻ മനുഷ്യരിലേക്കുള്ള ദൈവ ദൂതനാണ് ഞാൻ എന്ന് അവകാശവാദം ഉന്നയിക്കുകയും അതിന് അമാനുഷിക ദൃഷ്ടാന്തങ്ങൾ കാണിച്ച് കൊടുക്കുകയും അവന്റെ നിയമങ്ങൾ അടങ്ങിയ ഗ്രന്ഥം തന്റെ പ്രവാചകത്വത്തിന് തെളിവായി പ്രഖ്യാപിക്കുകയും ചെയ്ത ഒരേയൊരു മനുഷ്യൻ മാത്രമേ ചരിത്രത്തിലുള്ളൂ. മുഹമ്മദ് നബി(സ)
അതിനാൽ ആ പ്രവാചകനെ സ്വീകരിക്കൽ നമുക്ക് നിർബന്ധമായി.
ഇസ്‌ലാമിലൂടെ മാത്രമേ പരലോക മോക്ഷം സാധ്യമാകൂ എന്ന് നബി t പഠിപ്പിച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യയോഗ്യമായ മതം ഇസ്‌ലാം മാത്രമാണെന്ന് ഖുർആനിലുണ്ട്.

ഇസ്‌ലാമേതര മതങ്ങൾ അസ്വീകാര്യമാണെന്നും അത് പരലോകത്ത് പരാജയത്തിന് നിമിത്തമാകുമെന്നും വിശുദ്ധ ഖുർആൻ പറയുന്നു

مَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ٨٥ آل عمران

ഇസ്‌ലാമല്ലാത്ത വല്ല മതവും ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. (ആലു ഇമ്രാൻ: 85)

الدُّعَاء
اللَّهُمَّ أَحْيِنَا مُسْلِمِينَ وَتَوَفَّنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ
അല്ലാഹുവേ, ഞങ്ങളെ നീ മുസ്‌ലിംകളായി ജീവിപ്പിക്കുകയും മുസ്‌ലിംകളായി മരിപ്പിക്കുകയും സജ്ജനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ.


Post a Comment

أحدث أقدم